Warning, /education/ktouch/data/courses/in.mal_enhanced1.xml is written in an unsupported language. File is not indexed.
0001 <?xml version="1.0"?> 0002 <course> 0003 <id>{bd5a9e90-287b-4444-96ed-83e77162efe8}</id> 0004 <title>വിക്കി താളുകൾ</title> 0005 <description>വിക്കിയിൽ നിന്ന് തിരഞ്ഞെടുത്ത Random താളുകൾ. 0006 0007 0008 താളുകളെല്ലാം മലയാളം വിക്കിപീഡിയയിൽ നിന്നും പകർത്തിയവയാണ്. 0009 </description> 0010 <keyboardLayout>in(mal_enhanced)</keyboardLayout> 0011 <lessons> 0012 <lesson> 0013 <id>{6986dcf8-251e-4e94-b572-a6061b79da9a}</id> 0014 <title>കേരളം</title> 0015 <newCharacters></newCharacters> 0016 <text>ഇന്ത്യയുടെ തെക്കുപടിഞ്ഞാറെയറ്റത്തുള്ള സംസ്ഥാനമാണ്, കേരളം. 0017 തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ 0018 സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 0019 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ 0020 അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന 0021 (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയും, തിരുനെൽവേലി 0022 ജില്ലയിലെ ചെങ്കോട്ടത്താലൂക്കിന്റെ കിഴക്കേഭാഗവും 0023 തെങ്കാശിത്താലൂക്കുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ 0024 മദിരാശിസംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, 0025 ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ 0026 (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) 0027 ഒഴികെയുള്ള മലബാർ ജില്ല,അതേസംസ്ഥാനത്തിലെ ദക്ഷിണ കന്നഡ 0028 ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ 0029 കാസർഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾചേർത്ത്, 1956-ലാണ് 0030 ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്. വൈവിദ്ധ്യമേറിയ 0031 ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനംനടത്തേണ്ട 0032 അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ 0033 മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.മലയാളം പ്രധാനഭാഷയായി 0034 സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു 0035 പ്രധാനനഗരങ്ങൾ കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ 0036 എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, 0037 തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. 0038 സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ 0039 ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 0040 പ്രധാനഘടകമാണ്.</text> 0041 </lesson> 0042 <lesson> 0043 <id>{966ba09a-2428-4561-bf52-03d69ae1abc4}</id> 0044 <title>മലയാളം</title> 0045 <newCharacters></newCharacters> 0046 <text>ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും 0047 പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് 0048 മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ 0049 ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2013 0050 മേയ് 23നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ 0051 ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത് ഇന്ത്യൻ ഭരണഘടനയിലെ എട്ടാം 0052 ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് 0053 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി, മലനാട്ട് 0054 ഭാഷ എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും 0055 കൂടിയാണ് മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ 0056 തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കന്യാകുമാരി ജില്ല, നീലഗിരി 0057 ജില്ല കർണാടകയുടെ ദക്ഷിണ കന്നഡ ജില്ല, കൊടഗ് ഭാഗങ്ങളിലും ഗൾഫ് 0058 രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ 0059 പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ 0060 ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ 0061 വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും 0062 പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ 0063 തമിഴ് (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു 0064 കരുതുന്നു. യു. എ. ഇ.യിലെ നാല് ഔദ്യോഗിക ഭാഷകളിൽ ഒന്നു 0065 മലയാളമാണ്. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി 0066 മലയാളികൾ മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ 0067 കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു 0068 പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ 0069 സംസാരിക്കുന്നുണ്ട്.</text> 0070 </lesson> 0071 <lesson> 0072 <id>{a723eb44-6ab0-4bc7-ab9f-dc9b01e23162}</id> 0073 <title>ഇന്ത്യ</title> 0074 <newCharacters></newCharacters> 0075 <text>ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ. ന്യൂഡൽഹിയാണ് 0076 ഇന്ത്യയുടെ തലസ്ഥാനം. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യവും 0077 ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം 0078 ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ് ഇന്ത്യ. 0079 രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് 0080 അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 0081 കിലോമീറ്ററുകൾ നീളംവരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ 0082 കരപ്രദേശം പാകിസ്താൻ,അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, മ്യാന്മർ, 0083 ചൈന, നേപ്പാൾ, ഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു 0084 കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ 0085 എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു. സിന്ധു 0086 നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും 0087 സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല 0088 വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ 0089 ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു 0090 പ്രശസ്തമാണ്. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – ഹിന്ദുമതം 0091 (സനാതന ധർമ്മം), ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – 0092 ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഒന്നാം സഹസ്രാബ്ദത്തിൽ 0093 ഇവിടെയെത്തിയ ഇസ്‌ലാം മതം, ജൂതമതം, ക്രിസ്തുമതം എന്നീ മതങ്ങൾ 0094 രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം 0095 നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് 0096 ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. 0097 തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന 0098 സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു 0099 ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം 0100 നേടി.</text> 0101 </lesson> 0102 <lesson> 0103 <id>{4439bde8-d076-4553-9d87-1e0daa7d9072}</id> 0104 <title>കെഡിഇ</title> 0105 <newCharacters></newCharacters> 0106 <text>കെഡിഇ (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു അന്താരാഷ്ട്ര 0107 സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹമാണ്. ലിനക്സ്, വിൻഡോസ് 0108 ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന 0109 ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന 0110 ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി 0111 മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട 0112 സംവിധാനമാണ് പ്ലാസ്മ. ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന 0113 പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള 0114 അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും 0115 സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ 0116 സമൂഹത്തിന്റ ലക്ഷ്യങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ 0117 അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും 0118 മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി കെഡിഇ 0119 പ്രവർത്തിക്കുന്നു. കെഓഫീസ്, കെഡെവലപ്, അമറോക്ക്, കെ3ബി 0120 തുടങ്ങിയവയിൽ ചിലതാണ്. ക്യൂട്ടി ടൂൾക്കിറ്റിനെ അടിസ്ഥാനമാക്കിയ 0121 ആപ്ലികേഷനുകളാണ് കെഡിഇ പുറത്തിറക്കുന്നത്. ഈ ടൂൾകിറ്റിന്റെ 0122 അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര 0123 ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം 0124 പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂട്ടി 4 0125 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂട്ടി 4-ൽ 0126 നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ വിൻഡോസ്, മാക് ഒഎസ് എക്സ് 0127 എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു. നോക്കിയ 0128 ട്രോൾടെക്കിന്റെ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് 0129 നിർമ്മിച്ചിരിക്കുന്ന കെ.ഡി.ഇ ആപ്ലികേഷനുകൾ നിലവിൽ 0130 ഗ്നു/ലിനക്സ് പ്രവർത്തകസംവിധാനങ്ങൾക്കു പുറമേ വിൻഡോസ്, മാക് 0131 തുടങ്ങിയയിലും പ്രവർത്തിക്കും.</text> 0132 </lesson> 0133 <lesson> 0134 <id>{951c12cd-800c-4635-aff6-f5f622dac07c}</id> 0135 <title>സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്</title> 0136 <newCharacters></newCharacters> 0137 <text>മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതിനും, 0138 മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരിപ്പിക്കുന്നതിനുമുള്ള 0139 സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം 0140 കമ്പ്യൂട്ടിങ്ങ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ അടിസ്ഥാനമാക്കി 0141 ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ 0142 നിർമ്മിക്കുകയും പ്രാദേശികവത്കരിക്കുകയുമാണ് സ്വതന്ത്ര മലയാളം 0143 കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയുടെ ലക്ഷ്യം. ഗ്നൂ സാവന്നയിൽ 0144 ലഭ്യമാക്കിയ ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് മലയാളത്തിനു വേണ്ടി 0145 നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ 0146 വികസിപ്പിച്ചെടുത്തിട്ടുണ്ട്. 0147 കോഴിക്കോട് ആർ.ഇ.സി.യിൽ 0148 (ഇപ്പോഴത്തെ എൻ.ഐ.ടി, കോഴിക്കോട്) വിദ്യാർത്ഥിയായിരുന്ന ബൈജു. 0149 എം. ആണ് 2001-ൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സ്ഥാപിച്ചത്. 0150 2001-ൽ തുടങ്ങിയെങ്കിലും 2006 അവസാനം വരെ ഈ കൂട്ടായ്മ 0151 നിർജീവമായിരുന്നു. 2006 നവംബറിൽ ഡെബിയൻ ഗ്നു/ലിനക്സ് 0152 ഇൻസ്റ്റാളറിന്റെ മലയാളം പ്രാദേശികവത്കരണത്തിനായി മലയാളം 0153 പ്രവർത്തകർ ഒത്തുചേർന്നതോടെ സംരംഭം വീണ്ടും 0154 സജീവമാവുകയായിരുന്നു. സാവന്നയിൽ ലഭ്യമാക്കിയ പ്രൊജക്ടിലേക്ക് 0155 കൂടുതൽ ഹാക്കർമാരെത്തി. 2006 ഡിസംബറിൽ ധ്വനി പ്രൊജക്ട് സന്തോഷ് 0156 തോട്ടിങ്ങൽ തുടങ്ങി.</text> 0157 </lesson> 0158 </lessons> 0159 </course>